Posted On
date_range Updated On
date_range നീറ്റ് 17ന്; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: മെഡിക്കൽ യു.ജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ 'നീറ്റ് -യു.ജി'യുടെ അഡ്മിറ്റ് കാർഡ് ലഭ്യമായിത്തുടങ്ങി. അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽനിന്ന് കാർഡ് ഡൗൺലോഡ് ചെയ്യാം. ജൂലൈ 17ന് ഉച്ച രണ്ടുമുതൽ വൈകീട്ട് 5.20 വരെയാണ് പരീക്ഷ.
18 ലക്ഷത്തിലധികം പേർ 497 നഗരങ്ങളിൽ പരീക്ഷയെഴുതും. ഇന്ത്യക്കു പുറത്ത് 14 കേന്ദ്രങ്ങളുണ്ട്. മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം. ഐ.ഡി പ്രൂഫിലുള്ള പേരും ഹാൾ ടിക്കറ്റിലെ പേരും ഒന്നാകണം. ഇക്കാര്യം ഒത്തുനോക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.