'നീറ്റ്', ജെ.ഇ.ഇ പരീക്ഷ മാറ്റി

ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രിൽ 14വരെ 'ലോക്ഡൗണ്‍' പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്)യും ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയും മാറ്റി. രണ്ട് പരീക്ഷകളും മെയ് അവസാനവാരം നടക്കുമെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി വികസന മന്ത്രാലയം സൂചിപ്പിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 15നുശേഷം വിതരണം ചെയ്യും.

വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷ സ​െൻററിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് പരീക്ഷ മാറ്റിയതെന്ന് മന്ത്രാലയം അറിയിച്ചു. 'നീറ്റി'ന് 15 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്, ജെ.ഇ.ഇക്ക് ആറുലക്ഷവും.

Tags:    
News Summary - neet, jee exams postponded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.