തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ് ലഭ്യമാക്കുന്ന നാഷനൽ ടാലൻറ് സെർച് എക്സാമിനേഷൻ നടത്തും.
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഓപൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന് താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ മുതൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scertkerala.gov.i) അപേക്ഷകൾ ഓൺലൈനായി ലഭ്യമാകും. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.