Posted On
date_range Updated On
date_range പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രത്തിൽ എം.വോക്, ബി.വോക് കോഴ്സുകൾ
കോഴിക്കോട്: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ എം. വോക്, ഫാഷൻ ടെക്നോളജി, ബി. വോക് ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്‍റ് കോഴ്സുകളിൽ സീറ്റുകളുണ്ടെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.ജി.സി അംഗീകരിച്ച തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സാണ് ബി. വോക്. പ്രാക്ടിക്കലിന് മുൻതൂക്കം നൽകിയാണ് സിലബസ്. തൊഴിൽ നൈപുണ്യമുള്ളവരാക്കി യുവതലമുറയെ മാറ്റുക കൂടി ലക്ഷ്യമിട്ടാണ് കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് 0490 2332622, 9387425398 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സെന്‍റർ ഹെഡ് പ്രഫ. എം.പി. രാജൻ, അധ്യാപകരായ സി.എം. അനുശ്രീ, അനുഷ ശ്രീശാന്ത്, ജുമാന പർവീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.