വെല്ലൂർ: ക്രിസ്ത്യൻ മെഡിക്കൽ കോളജിെൻറ (സി.എം.സി) കീഴിലുള്ള നഴ്സിങ് കോളജ് 2018-19 വർഷം നടത്തുന്ന എം.എസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ, നഴ്സിങ് ഫെലോഷിപ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി 2018 ജനുവരി 15 വരെ http://admissions.cmcvellore.ac.in ലൂടെ സമർപ്പിക്കാം.
താഴെപ്പറയുന്ന കോഴ്സുകളിലാണ് പ്രവേശനം:
എം.എസ്സി നഴ്സിങ്: രണ്ട് വർഷ കോഴ്സ്. സ്പെഷലൈസേഷനുകൾ- മെഡിക്കൽ സർജിക്കൽ നഴ്സിങ് (10 സീറ്റ്), പീഡിയാട്രിക് നഴ്സിങ് (5), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് (അഞ്ച്), കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ് (അഞ്ച്), സൈക്യാട്രിക് നഴ്സിങ് (നാല്). ആകെ 29 സീറ്റുകൾ. യോഗ്യത: മൊത്തം 55 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/തത്തുല്യം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തി പരിചയം വേണം.
പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്: രണ്ടുവർഷം. 50 സീറ്റുകൾ. യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ നഴ്സിങ്: ഒരുവർഷം. 178 സീറ്റുകൾ. യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്സി നഴ്സിങ്.
നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ഒരുവർഷത്തെ ക്ലിനിക്കൽ വർക്ക് എക്സ്പീരിയൻസും ഉണ്ടായിരിക്കണം. ഫെല്ലോഷിപ് ഇൻ നഴ്സിങ്-ഒരു വർഷം. 18 സീറ്റുകൾ. (ഫാമിലി നഴ്സിങ് പ്രാക്ടീസ്-ആറ് സീറ്റ്, ഹേമറ്റോളജി നഴ്സിങ്-നാല്, റെസ്പിേററ്ററി നഴ്സിങ്-നാല്, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ നഴ്സിങ്-നാല്). യോഗ്യത: ബി.എസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/തതുല്യം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ഒരുവർഷത്തെ ക്ലിനിക്കൽ വർക്ക് എക്സ്പീരിയൻസും ഉണ്ടാകണം. ടെസ്റ്റ് 2018 മാർച്ച് ഒമ്പതിന് നടത്തും. വിദശ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.