Posted On
date_range Updated On
date_range എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ എന്നീ കോഴ്സുകളിൽ പട്ടികജാതി (എസ്.സി) പട്ടികവർഗ (എസ്.ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നവംബർ ഒന്നിന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്മെൻറിൽ സ്പോട്ട് അഡ്മിഷന് പങ്കെടുക്കണം.
എം.എസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റൊഴിവ്
കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) കോഴ്സിൽ ജനറൽ, എസ്.ഇ.ബി.സി, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0497-2782790, 9496353817.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.