എയിംസ് ജോധ്പുരിൽ എം.പി.എച്ച് പ്രവേശനം; രജിസ്ട്രേഷൻ 15 മുതൽ

​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) ജോ​ധ്പു​ർ 2023 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (എം.​പി.​എ​ച്ച്) കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്താ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്ട​സും www.aiimsjodhpur.edu.inൽ ​ല​ഭ്യ​മാ​ണ്. ആ​കെ 20 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

യോ​ഗ്യ​ത: MBBS/BDS/ആ​യു​ഷ് ബി​രു​ദം/​ബി.​എ​സ്.​സി ന​ഴ്സി​ങ്/BVSc/BPT/BOT/BE/BTech (55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്)/​മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി, ന്യൂ​ട്രീ​ഷ്യ​ൻ, ഫാ​ർ​മ​ക്കോ​ള​ജി, ഫാ​ർ​മ​സി, അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ൻ​സ​സ്/​സോ​ഷ്യ​ൽ സ​യ​ൻ​സ​സ് അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ് ബി​രു​ദം (50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്). അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ​സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഒ​ക്ടോ​ബ​ർ 14ന് ​വൈ​കീ​ട്ട് 5 മ​ണി വ​രെ സ​മ​ർ​പ്പി​ക്കാം.

ന​വം​ബ​ർ 19ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. ഹാ​ൾ​ടി​ക്ക​റ്റ് ഒ​ക്ടോ​ബ​ർ 31ന് ​ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്സാ​ണി​ത്. മൊ​ത്തം കോ​ഴ്സ് ഫീ​സ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1,40,000 രൂ​പ​യാ​ണ്. സെ​മ​സ്റ്റ​ർ ഒ​ന്നി​ന് 35,000 രൂ​പ വീ​തം നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ണ്ട്.

Tags:    
News Summary - MPH in aiims jodhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT