മുടങ്ങിയ ബിരുദപഠനം തുടരാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ 2017 മുതല്‍ 2020 വരെ ബിരുദ പഠനത്തിനു പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയ ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാം. വിദ്യാർഥികള്‍ ഏപ്രില്‍ ആറിന് മുമ്പ് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ - 0494 2407357, 7494, 2400288

പരീക്ഷ ഫലം

എം.എ മലയാളം നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

എം.എസ് സി. ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ജൂണ്‍ 2021 രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ ഏഴ് മുതല്‍ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഒന്നാം വര്‍ഷ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും 18നും രണ്ടാം വര്‍ഷ ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 19നും തുടങ്ങും.

സര്‍വകലാശാല പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷ 18ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആൻഡ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 18ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.

Tags:    
News Summary - Missed graduation can continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.