ന്യൂഡൽഹി: പട്ടികജാതി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് നിർത്തലാക്കിയതിന് പിന്നാലെയാണ് ന്യൂനപക്ഷ വിദ്യാർഥികളെയും കേന്ദ്രം തഴയുന്നത്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടിക്ക് നൽകിയിരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പാണ് വെട്ടിക്കുറക്കുന്നത്. ഇതേ തുടർന്ന് വ്യാപക പ്രധിഷേധങ്ങളാണ് ഉയരുന്നുകൊണ്ടിരിക്കുന്നത്. കൂടാതെ ഈ നടപടി പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. നടപടി വിവേചനവും അനീതിയുമാണെന്ന് അബ്ദുസമദ് സമദാനി -എം.പി പറഞ്ഞു.
പ്രതിവർഷം അർഹതപ്പെട്ട കുട്ടികൾക്ക് 1500 രൂപയാണ് സ്‌കോളർഷിപ്പ് തുക നൽകിയിരുന്നത്. മുസ്‍ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട രണ്ടര ലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് സ്‌കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ ഒമ്പത്, പത്ത് ക്ലാസുകളിലേക്കു മാത്രമാക്കി ചുരുക്കിയാണ് കേന്ദ്രം അപേക്ഷകൾ ക്ഷണിച്ചത്. സ്‌കോളർഷിപ്പ് ഇല്ലാതായാൽ നിരവധി വിദ്യാർഥികളുടെ പഠനത്തെയാണ് ബാധിക്കുക.
സാധാരണഗതിയിൽ സ്‌കോളർഷിപ്പ് തുകയുടെ 50 ശതമാനം കേന്ദ്രവും സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ സ്‌കോളർഷിപ്പ് തുക 4000 രൂപയായി വർധിപ്പിക്കുകയും ഇതിൽ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.