ദുബൈ: ‘ഗൾഫ് മാധ്യമം എജുകഫെ’യുടെ ഭാഗമായി നടത്തിയ റാഫിൾ ഡ്രോ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് ലഭിച്ചത് മികച്ച സമ്മാനങ്ങൾ. മിഹാദ് െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നത്. 26 വർഷങ്ങളായി എ.സി.സി.എ, സി.എം.എ തുടങ്ങിയ പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സുകൾ, ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വഴി അംഗീകൃത ഇന്ത്യൻ ആൻഡ് ഇന്റർനാഷനൽ യൂനിവേഴ്സിറ്റികളുടെ ബിരുദ/ ബിരുദാനന്തര ബിരുദ കോഴ്സുകൾ, ബി.ഐ.എം ആൻഡ് പ്രഫഷനൽ കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവ നടത്തിവരുന്ന ‘മിഹാദ് ട്രെയ്നിങ്ങിന്റെ എജുകഫെയിലെ സ്റ്റാൾ സന്ദർശിക്കുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. സ്റ്റാളിൽനിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ലക്കി ഡ്രോ ബോക്സിൽ നിക്ഷേപിച്ചവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനങ്ങൾ വിതരണംചെയ്തത്. ഒന്നാം സമ്മാനമായി സ്മാർട്ട് ഫോണും രണ്ടാം സമ്മാനമായി ടാബും മൂന്നാം സമ്മാനമായി ഇയർബഡുമാണ് വിതരണംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.