Posted On
date_range Updated On
date_range മെഡിക്കൽ/ഡെൻറൽ അനുബന്ധ കോഴ്സ് പ്രവേശനം; ഒാപ്ഷൻ സമർപ്പണം ജൂലൈ 16ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ഡെൻൽ മറ്റ് അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒാപ്ഷൻ സമർപ്പണം ഞായറാഴ്ച ആരംഭിക്കും. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറിന് ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷനും ഞായറാഴ്ച തുടങ്ങും. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ഇതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഒാപ്ഷനുകൾ മൂന്നാംഘട്ടത്തിേലക്ക് പരിഗണിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ വിദ്യാർഥികൾ അവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഒാൺലൈൻ കൺഫർമേഷൻ നടത്തേണ്ടതാണ്. ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷനെ തുടർന്ന് നിലവിലുള്ള ഹയർ ഒാപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ/മെഡിക്കൽ/അനുബന്ധ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഒാപ്ഷൻ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജൂലൈ 19ന് വൈകീട്ട് മൂന്ന് വരെയാണ് ഇൗ സൗകര്യം ലഭ്യമാകുക. ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ 20ന് വൈകീട്ട് മൂന്നിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്നവർ 22 മുതൽ 25 വരെയുള്ള തീയതികളിൽ ഫീസ് ഒടുക്കണം.
ഇവർ 25ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട കോളജിൽ പ്രേവശനംനേടണം. മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോ പ്രകാരം ഫീസടച്ച് ജൂലൈ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട കോളജിൽ പ്രവേശനംനേടണം. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ രണ്ടാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവർ മൂന്നാംഘട്ട അലോട്ട്മെൻറിനായി ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തണം. ആദ്യ രണ്ട് ഘട്ടത്തിലും അലോട്ട്മെെൻറാന്നും ലഭിക്കാത്തവരും മൂന്നാംഘട്ടത്തിൽ പരിഗണിക്കാനായി ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
കൺഫർമേഷൻ നടത്താത്തവരുടെ ഒാപ്ഷനുകൾ/ഹയർ ഒാപ്ഷനുഷകൾ റദ്ദാവുകയും ഭാവിയിൽ ഒാൺലൈൻ അലോട്ട്മെൻറ് ലഭിക്കാതെവരികയും ചെയ്യും. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർക്കിടെക്ചർ കോളജുകളിലേക്കും എല്ലാ സ്വാശ്രയ ഫാർമസി കോളജുകളിലേക്കുമുള്ള അവസാന അലോട്ട്മെൻറായിരിക്കും 20ന് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.