മെഡിക്കൽ: ആ​ദ്യ  അ​ലോ​ട്ട്​​മെൻറി​ലെ  പ്ര​വേ​ശ​നം ഇ​ന്നു​മു​ത​ൽ 

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറ്​ ജൂ​ലൈ 24ന്​ ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നു​ള്ള വി​ജ്​​ഞാ​പ​നം അ​ലോ​ട്ട്​​മ​െൻറി​ന്​ ഒ​രാ​ഴ്​​ച മു​മ്പ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ഒ​ന്നാം അ​ലോ​ട്ട്​​മ​െൻറ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച​വ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ 12ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ഫീ​സ​ട​ച്ച്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം​നേ​ടാം. നി​ശ്​​ചി​ത സ​മ​യ​ത്തി​ന​കം പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ അ​ലോ​ട്ട്​​മ​െൻറും ബ​ന്ധ​പ്പെ​ട്ട സ്​​ട്രീ​മി​ൽ നി​ല​വി​ലു​ള്ള ഉ​യ​ർ​ന്ന ഒാ​പ്​​ഷ​നു​ക​ളും റ​ദ്ദാ​കും.

ഒ​ന്നാം അ​ലോ​ട്ട്​​മ​െൻറി​ലെ പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളും പു​തു​താ​യി കോ​ള​ജു​ക​ൾ വ​ന്നാ​ൽ അ​വി​ടു​ത്തെ സീ​റ്റു​ക​ളി​ലേ​ക്കു​മാ​യി​ ഒാ​പ്​​ഷ​ൻ ക്ഷ​ണി​ച്ച്​​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ ജൂ​ലൈ 12ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. 13 മു​ത​ൽ 22 വ​രെ പ്ര​വേ​ശ​നം​നേ​ടാം.  

Tags:    
News Summary - Medical Allotment - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.