തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ്/അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറിനും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെൻറിനും നടപടി ആരംഭിച്ചു. ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കും പാലക്കാട് കരുണ, തിരുവനന്തപുരം എസ്.യു.ടി എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് കോഴ്സിലേക്കും ഈ ഘട്ടത്തിൽ പുതുതായി ഓപ്ഷൻ നൽകാം. സിദ്ധ, യുനാനി കോഴ്സുകൾക്ക് ഈ ഘട്ടത്തിൽ അലോട്ട്മെൻറ് ഉണ്ടാകില്ല.
അലോട്ട്മെൻറ് ഷെഡ്യൂൾ
ഒാപ്ഷൻ കൺഫർമേഷൻ/ നിലവിലുള്ളവ പുനഃക്രമീകരണം/ പുതിയ കോഴ്സ്/ കോളജ് എന്നിവയിലേക്ക് ഒാപ്ഷൻ നൽകാനുമുള്ള സമയം- ഡിസംബർ ഒമ്പതിന് രാവിലെ 11വരെ.
അലോട്ട്മെൻറ് പ്രസിദ്ധീകരണം -ഡിസംബർ 10ന് വൈകീട്ട്.
അലോട്ട്മെൻറ് ലഭിച്ചവർ ഫീസടക്കേണ്ടത് -ഡിസംബർ 11 മുതൽ 15ന് വൈകീട്ട് മൂന്നുവരെ.
പ്രവേശനം നേടൽ -ഡിസംബർ 15ന് വൈകീട്ട് നാലിനകം.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം
എം.ബി.ബി.എസ്/ ബി.ഡി.എസ്/അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിൽ നിലവിലുള്ള ഉയർന്ന ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെൻറിലേക്ക് പരിഗണിക്കാൻ 'confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഓപ്ഷൻ കൺഫർമേഷനെതുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവയിലേക്ക് ഓപ്ഷൻ നൽകാനുള്ള സൗകര്യം എന്നിവ ഡിസംബർ ഒമ്പതിന് രാവിലെ 11 വരെ www.cee.kerala.gov.in ൽ ലഭ്യമാകും.
ഒന്നാം ഘട്ടത്തിൽ പ്രവേശനം ലഭിച്ചവരും അലോട്ട്മെൻറ് ലഭിക്കാത്തവരും രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. കൺഫർമേഷൻ നടത്താത്തവരുടെ എം.ബി.ബി.എസ്/ബി.ഡി.എസ്/അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ ഫിഷറീസ് വിഭാഗങ്ങളിലെ ഉയർന്ന ഓപ്ഷൻ റദ്ദാകും. ഇവരെ പിന്നീടുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. കൺഫർമേഷൻ നടത്താത്തവർക്ക് ഒന്നാംഘട്ട അലോട്ട്മെൻറിലൂടെ ലഭിച്ച പ്രവേശനം നിലനിൽക്കും. അലോട്ട്മെൻറ് പത്തിന് വൈകീട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക ഡിസംബർ 15ന് വൈകീട്ട് മൂന്നിനകം ഓൺലൈൻ പേമെൻറ് മുഖാന്തരമോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കണം. ഡിസംബർ 15ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട കോളജിൽ പ്രവേശനം നേടണം.
ഫീസ് നിരക്ക്
സ്വാശ്രയ മെഡിക്കൽ കോളജുകൾ
പാലക്കാട് കരുണ: ജനറൽ സീറ്റ് 6,32,800. എൻ.ആർ.െഎ 20 ലക്ഷം
തിരുവനന്തപുരം എസ്.യു.ടി: ജനറൽ 6,22,800, എൻ.ആർ.െഎ 20 ലക്ഷം
കോടതിയുടെ അന്തിമ വിധിക്കനുസൃതമായി കോടതിയോ/കോടതി നിർണയിക്കുന്ന അധികാരസ്ഥാപനമോ നിശ്ചയിക്കുന്ന വാർഷിക ഫീസ് ഈ ഘട്ടത്തിൽ അടയ്ക്കുന്ന ഫീസിനെക്കാൾ അധികമാകുന്നപക്ഷം അധിക തുക അടയ്ക്കാൻ ബാധ്യസ്ഥരാണെന്ന സമ്മതപത്രം കോളജുകൾക്ക് നൽകണം.
ആയുർവേദ കോളജുകൾ
ഗവ. ആയുർവേദ കോളജ് പരിയാരം, തൃപ്പൂണ്ണിത്തുറ, തിരുവനന്തപുരം: 12000 രൂപ.
കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദ കോളജ്, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജ്: 12000 രൂപ.
സ്വാശ്രയ ആയുർവേദ
കോളജ്: 1,99,415 രൂപ.
ഗവൺമെൻറ്/ എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളജ്:
2087 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.