Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനം; ഗവ. കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ 697ാം റാങ്ക് വരെ ആദ്യ അലോട്ട്മെന്റ്
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ 697ാം റാങ്ക് വരെയുള്ളവർക്ക് പ്രവേശനം. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 8745ാം റാങ്ക് വരെയുള്ളവർക്കും അലോട്ട്മെന്റായി.
സർക്കാർ ഡെന്റൽ കോളജുകളിൽ 3473ാം റാങ്ക് വരെയാണ് സ്റ്റേറ്റ് മെറിറ്റിലെ അലോട്ട്മെന്റ്. സ്വാശ്രയ ഡെന്റൽ കോളജുകളിൽ 25032ാം റാങ്ക് വരെയും മെറിറ്റിൽ അലോട്ട്മെന്റായി. 4223 പേരാണ് സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലായി ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടത്. സർക്കാർ, സ്വാശ്രയ ഡെന്റൽ കോളജുകളിലായി 1723 പേർക്കും അലോട്ട്മെന്റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.