എം.ഡി പീഡിയാട്രിക്സ്; ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡി.കോളജിന്

തിരുവനന്തപുരം : കേരളാ ആരോഗ്യ സർവകലാശാല നടത്തിയ എം.ഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കി. പൂജപ്പുര ആകാശ്ദീപിൽ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്. പി.ആർ.എസ് ആശുപത്രിയിലെ കാർഡിയോളജി ചീഫ് ഡോ ടൈനി നായരുടെയും ദീപ നായരുടെയും മകനാണ്. ഡോ.ആർ.എസ് ജ്യോതികൃഷ്ണക്കാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം നാവായിക്കുളം അർച്ചനയിൽ രാധാകൃഷ്ണപിള്ളയുടെയും ശ്രീജയയുടെയും മകളാണ്. ഭർത്താവ്: ഡോ മനു(പൾമണറി മെഡിസിൻ).



 മൂന്നാം സ്ഥാനം  ഡോ എം മേഘ, ഡോ റോസ്മിൻ മാത്യു എന്നിവർ പങ്കിട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി മേഘ, എൽ ഐ സി റിട്ട  ഡെവലപ്പ്മെന്റ് ഓഫീസർ സി ജി മാർത്താണ്ഡന്റെയും ബീനയുടെയും മകളാണ്. മലപ്പുറം അരീക്കോട്  സ്വദേശികളായ  മാത്യു തോമസിന്റെയും (സിന്റിക്കേറ്റ് ബാങ്ക് റിട്ട സീനിയർ മാനേജർ ) എൽസമ്മ വർഗീസിന്റെയും (റിട്ട ഹൈസ്കൂൾ അധ്യാപിക) മകളാണ് ഡോ റോസ്മിൻ മാത്യു. ഭർത്താവ്: ഡോ ജോയൽ ആൻഡ്രൂസ്  (പൾമണറി മെഡിസിൻ)


Tags:    
News Summary - MD Pediatrics; The first three ranks belong to Thiruvananthapuram Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.