എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകൾ പുതുതായി കൂട്ടിച്ചേർക്കലും എൻ.ആർ.ഐ രേഖകളുടെ പരിശോധന നടപടികളും പൂർത്തിയാകാത്ത സാഹചര്യത്തിൽ എം.സി.സി-നീറ്റ് യു.ജി 2025 രണ്ടാംഘട്ട കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ വീണ്ടും ദീർഘിപ്പിച്ചു. പരിഷ്കരിച്ച ഷെഡ്യൂൾ www.mcc.nic.inൽ താമസിയാതെ പ്രസിദ്ധപ്പെടുത്തുമെന്ന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അധികൃതർ അറിയിച്ചു.
രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പുതുതായി കൂട്ടിച്ചേർത്ത സ്ഥാപനങ്ങളും സീറ്റുകളും ചുവടെ: -ഇ.എസ്.ഐ.സി മെഡിക്കൽ കോളജ് ഹൈദരാബാദ് (ഇ.എസ്.െഎ പദ്ധതി) ജനറൽ (സംവരണം ചെയ്യാത്തത്) 3, ഒ.ബി.സി 2, ഇ.ഡബ്ല്യു.എസ് 1, എസ്.സി 2, എസ്.ടി 1. -ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ്, ബെൽഗവി (കൽപിതം/ പെയിഡ് സീറ്റ് ക്വോട്ട) 158, എൻ.ആർ.ഐ സീറ്റുകൾ 30.
താൽപര്യമുള്ളവർക്ക് ഈ സീറ്റുകളിലേക്കുള്ള ചോയ്സ് ഫില്ലിങ് ഇപ്പോൾ നടത്താം അതേസമയം, കേന്ദ്ര ഷെഡ്യൂളിന് അനുസൃതമായി എം.ബി.ബി.എസ്/ബി.ഡി.എസ് രണ്ടാംഘട്ട സംസ്ഥാന ഷെഡ്യൂൾ പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണറുടെ അറിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കേുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.