Posted On
date_range Updated On
date_range എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: അവസാന തീയതി നീട്ടി
തിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ ബി.ഡി.എസ് കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 15 വരെ നീട്ടി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഉത്തരവായി. ഡെന്റൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷ കമീഷണർ നൽകിയ യോഗ്യതാ ലിസ്റ്റുകളിൽനിന്ന് കോളജുകൾക്ക് നികത്താം.
പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവരും നിലവിൽ പ്രവേശനം ലഭിക്കാത്തവരുമായ വിദ്യാർഥികൾ 15ന് ഉച്ചക്ക് രണ്ടിനകം കോളജുകളിൽ ബന്ധപ്പെടണം. കൂടുതൽ വിവരം പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.