എം.ബി.ബി.എസ്, ബി.ഡി.എസ് ഓപ്ഷൻ രജിസ്ട്രേഷൻ

തിരുവനന്തപുരം: 2022ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2022 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 22ന് വൈകീട്ട് നാലുവരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി 24ന് താൽക്കാലിക അലോട്ട്മെന്‍റ് ലിസ്റ്റും 26ന് അന്തിമ അലോട്ട്മെന്‍റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 04712525300.

Tags:    
News Summary - MBBS and BDS option registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.