എം.ബി.ബി.എസ് അഡ്മിഷൻ: അലാത്തോ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്ക്കേക്കിലെ അന്താരാഷ്ട്ര സർവകലാശാലയായ അലാത്തോ എം.ബി.ബി.എസ് പ്രവേശനത്തിന് വിദേശ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എൻ.എം.സി മാനദണ്ഡങ്ങൾക്കനുസൃതമായ മെഡിക്കൽ പഠനം സാധ്യമാകുന്ന സർവകലാശാലയാണ് അലാത്തോ. 1996ൽ സ്ഥാപിതമായ ഈ മെഡിക്കൽ കലാലയത്തിൽ ഇരുപതോളം രാജ്യങ്ങളിൽനിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ മെഡിക്കൽ പഠനം നടത്തുന്നുണ്ട്.

അഞ്ചു വർഷത്തെ മെഡിക്കൽ പഠനം പൂർണ്ണമായും ഇംഗ്ലീഷ് മീഡിയത്തിലാണെന്നതും, വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ, ഇ.സി.എഫ്.എം.ജി (എഡ്യൂക്കേഷൻ കമീഷൻ ഫോർ ഫോറിൻ മെഡിക്കൽ ഗ്രാജേറ്റ്സ്), ഐ.എ.ആർ (ഇൻഡിപെൻഡന്റ് ഏജൻസി ഫോർ ആക്രെഡിറ്റേഷൻ ആന്റ് റേറ്റിങ്) അടക്കമുള്ള എല്ലാ അന്താരാഷ്ട്ര അക്രഡിറ്റേഷനുകളും സർവകലാശാലക്കുണ്ട്. വിദേശ വിദ്യാർഥികൾക്ക് യു.എസ്.എം.എൽ.ഇ അടക്കമുള്ള അന്താരാഷ്ട്ര മത്സരപ്പരീക്ഷകൾക്കുള്ള പ്രത്യേക കോച്ചിങ്ങുകളും മെഡിക്കൽ പഠനത്തോടൊപ്പം തന്നെ നൽകിവരുന്നുണ്ട്. അത്യാധുനിക ഇൻഫ്രാസ്‌ട്രക്ച്ചർ സൗകര്യങ്ങളും, മെഡിക്കൽ ഡിപ്പാർട്ട്മെന്റിലെ അഞ്ചോളം വരുന്ന ഇന്ത്യൻ ഫാക്കൽറ്റികളും ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ്.

സർവകലാശാലയുടെ ഔദ്യോഗിക ഇന്ത്യൻ പ്രതിനിധികളായ ഇൽമ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് സർവകലാശാല ഇന്റർനാഷണൽ ഡീൻ കൊടൈബർഗൻ ഉസ്മാനലി പറഞ്ഞു. യൂണിവേഴ്സിറ്റി പ്രതിനിധികൾ കോഴിക്കോട് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഓർക്കിഡ് മെഡിസിറ്റിയടക്കമുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളുമായി ഔദ്യോഗിക ചർച്ചകൾ നടത്തിവരികയാണെന്നും അവരുമായി പരസ്പര സഹകരണത്തിന്റെ ധാരണാപത്രം അടുത്തുതന്നെ ഒപ്പുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടെ ഇന്ത്യൻ വിദ്യാർഥികൾക്ക് ക്ലിനിക്കൽ പ്രാക്ടീസിനും ഫാക്കൽറ്റി എക്സ്ചേഞ്ചിനും സൗകര്യങ്ങളുണ്ടാവും. കേരളാ മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയാണ് ഇൽമ്. ദുബൈ, കൊല്ലം, പെരുമ്പാവൂർ, പട്ടാമ്പി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നീ അഡ്മിഷൻ സെന്ററുകളിലും, കോട്ടക്കൽ ഇൽമ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലും നേരിട്ടോ, ഓൺലൈനായോ വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ: 8136 860 777, 8137 860 777, 7356 860 777. 

Tags:    
News Summary - MBBS Admission: Alatho University invites applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT