ആറ് പ്രമുഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് ടെക്നോളജികളിൽ (െഎ.െഎ.ടി) രണ്ടുവർഷത്തെ ഫുൾടൈം മാനേജ്മെൻറ് പി.ജി (എം.ബി.എ/ എം.ജി.എം.ടി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡൽഹി, ബോംബെ, മദ്രാസ്, കാൻപുർ, ഖരഗ്പുർ, റൂർക്കി െഎ.െഎ.ടികളിൽ ‘ക്യാറ്റ് 2017’ സ്കോർ അടിസ്ഥാനത്തിൽ ജനുവരി 29 വരെ അപേക്ഷ ഒാൺലൈനായി സ്വീകരിക്കും. അപേക്ഷഫീസ് 1600 രൂപ. പട്ടികജാതി/ വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 800 രൂപ മതിയാകും.
എൻജിനീയറിങ് ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബിരുദമെടുത്തവർക്ക് 2018ൽ ൈഫനൽ ഡിഗ്രി പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. മാസ്റ്റേഴ്സ് ഡിഗ്രിക്കാർക്കും അേപക്ഷിക്കാം. സ്പോൺസേർഡ് വിഭാഗക്കാർക്ക് രണ്ടു വിഷയത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പട്ടികജാതി വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കുന്നതിന് യോഗ്യത പരീക്ഷയിൽ 55 ശതമാനം മാർക്ക് മതിയാകും. HM-CAT 2017 സ്കോറുള്ളവരെയാണ് പരിഗണിക്കുക.
മദ്രാസ് െഎ.െഎ.ടിയിൽ എം.ബി.എക്ക് ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മനേജ്െമൻറ് ആൻഡ് ഒാർഗനൈസേഷനൽ ബിഹേവിയർ, ഇൻറഗ്രേറ്റഡ് മാനേജ്െമൻറ് ഇൻഫർമേഷൻ സിസ്റ്റംസ് ഒാപറേഷൻസ് ആൻഡ് മാർക്കറ്റിങ് സ്പെഷലൈസേഷനുകളാണ്. ഇവിടെ EGPA എട്ടിന് മുകളിലുള്ള െഎ.െഎ.ടി ബിരുദക്കാർക്ക് ‘ക്യാറ്റ് 2017’ സ്കോർ വേണമെന്നില്ല. പ്രവാസി ഇന്ത്യക്കാർക്കും വിദേശ വിദ്യാർഥികൾക്കും GMAT സ്കോർ മതി. വെബ്സൈറ്റ് https://doms.iitm.ac.in
ഡൽഹി െഎ.െഎ.ടിയിൽ എം.ബി.എക്ക് ഇൻഫർമേഷൻ സിസ്റ്റംസ്, ഫിനാൻസ്, മാർക്കറ്റിങ് സ്ട്രാറ്റജിക് മാനേജ്െമൻറ്, ഒാപറേഷൻസ് മാനേജ്െമൻറ് സ്പെഷൈലസ് ചെയ്തു പഠിക്കാം. ഇതിനു പുറമെ ടെലികമ്യൂണിക്കേഷൻ സിസ്റ്റത്തിലും എം.ബി.എ നടത്തുന്നുണ്ട്. വെബ്സൈറ്റ് dms.iitd.ac.in
ബോംബെ െഎ.െഎ.ടിയുടെ ഷൈലേഷ് ജെ. മേത്ത സ്കൂൾ ഒാഫ് മാനേജ്മെൻറ് നടത്തുന്ന മാസ്റ്റർ ഒാഫ് മാനേജ്െമൻറിൽ (M.Mgmt) ടെക്നോളജി മാനേജ്മെൻറിനാണ് പ്രാമുഖ്യം. ടെക്നോളജി പോളിസി, റിസർച് ആൻഡ് ഡെവലപ്മെൻറ് മാനേജ്മെൻറ്, ടെക്നോളജി ട്രാൻസ്ഫർ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും. വെബ്സൈറ്റ് www.som.iitb.ac.in
കാൺപുർ െഎ.െഎ.ടിയിൽ മാനുഫാക്ചറിങ് മാനേജ്മെൻറ്, സർവിസ് മാനേജ്മെൻറ്, ഒാപറേഷൻസ് സിസ്റ്റംസ്, മാർക്കറ്റിങ് ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് എന്നിവ സ്പെഷലൈസേഷനുകളാണ്. വെബ്സൈറ്റ് www.iitk.ac.in
റൂർക്കി െഎ.െഎ.ടിയിൽ എം.ബി.എക്ക് ഡ്യുവൽ സ്പെഷലൈസേഷൻ എടുത്ത് പഠിക്കാം. മാർക്കറ്റിങ്, ഫിനാൻസ്, ഒാപറേഷൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് െഎ.ടി എന്നിവ സ്പെഷലൈസേഷനുകളാണ്. വൈബ്സൈറ്റ് www.iitr.ernet.in
ഖരഗ്പുർ െഎ.െഎ.ടിയിൽ ഹ്യൂമൻ റിസോഴ്സ് മനേജ്മെൻറ്, പ്രോഡക്ഷൻ ആൻഡ് ഒാപറേഷൻസ്, മാർക്കറ്റിങ്, ഫിനാൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്മെൻറ്, ഒാർഗനൈസേഷണൽ ബിഹേവിയർ, സ്ട്രാറ്റജിക് മാനേജ്മെൻറ് സ്പെഷലൈസ് ചെയ്തു പഠിക്കാം. വെബ്സൈറ്റ് www. som.iitkgp.ernet.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.