ഇന്ദോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.െഎ.എം) 2018 വർഷം നടത്തുന്ന ഡോക്ടറൽ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെൻറ് (എഫ്.പി.എം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി
www.iimidr.ac.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ജനുവരി 28. അപേക്ഷ ഫീസ് 1000 രൂപ. പട്ടികജാതി, വർഗം, ഭിന്നശേഷിക്കാർ 500 രൂപ നൽകിയാൽമതി.
എഫ്.പി.എം -2018ൽ ഫിനാൻസ് & അക്കൗണ്ടിങ്, ഇക്കണോമിക്സ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെൻറ്, ഒ.എം & ക്യു.ടി, ഒ.ബി & എച്ച്.ആർ.എം, സ്ട്രാറ്റജിക് മനേജ്മെൻറ് & കമ്യൂണിക്കേഷൻ എന്നിവ സ്പെഷലൈസേഷനുകളാണ്. ആകെ 40 പേർക്കാണ് പ്രവേശനം. പഠനകാലയളവിൽ പ്രതിമാസം 27,000 രൂപ മുതൽ 33,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. ഇതിനു പുറമെ ഇൻറർനാഷനൽ കോൺഫറൻസ് ഗ്രാൻറായി രണ്ടു ലക്ഷം രൂപയും കണ്ടിൻജൻസി ഗ്രാൻറായി ഒരു ലക്ഷം രൂപയും ലഭിക്കും. ബോർഡിങ് & ലോഡ്ജിങ് സൗജന്യമാണ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി. ഫസ്റ്റ് ക്ലാസ് പ്രഫഷനൽ ബാച്ലേഴ്സ് ഡിഗ്രിക്കാർക്കും 55 ശതമാനം മാർക്കിൽ കുറയാത്ത സി.എ, െഎ.സി.ഡബ്ല്യു.എ (സി.എം.എ), സി.എസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
യോഗ്യരായ അപേക്ഷകരെ മാർച്ച്, ഏപ്രിൽ മാസത്തിൽ നടത്തുന്ന റിസർച് അഭിരുചി പരീക്ഷക്ക് ക്ഷണിക്കും. ഇതിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖത്തിന് വിധേയമാക്കും. റിസർച് അഭിരുചി പരീക്ഷക്ക് 40, വ്യക്തിഗത അഭിമുഖത്തിന് 60 എന്നിങ്ങനെയാണ് വെയിറ്റേജ്. തെരഞ്ഞെടുക്കപ്പെടുന്നവർ 50,000 രൂപ കമ്മിറ്റ്മെൻറ് ഫീ ഡിപോസിറ്റ് ചെയ്യണം.
ഭാരത സർക്കാർ ചട്ടപ്രകാരം 27 ശതമാനം ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങളിൽെപടുന്നവർക്കും 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും അഞ്ചു ശതമാനം ഭിന്നശേഷിക്കാർക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എഫ്.പി.എം (ഇൻഡസ്ട്രി) 2018 എന്ന മറ്റൊരു പ്രോഗ്രാമിലേക്കും െഎ.െഎ.എം ഇന്ദോർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 55 ശതമാനം മാർക്കിൽ/ തുല്യ ഗ്രേഡിൽ കുറയാതെ എം.ബി.എ ബിരുദവും അഞ്ചുവർഷത്തെ എക്സ്പീരിയൻസും ഉള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.iimidr.ac.in എന്ന വെബ്സൈറ്റിലും Admission office, Indian Institute of Management, India -453556 (എം.പി) വിലാസത്തിലും admissionfpm@iimidr.ac.in ഇ-മെയിൽ വിലാസത്തിലും ലഭിക്കും. ഫോൺ: 0731 -2439685/686/689.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.