കോഴിക്കോട്: മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പഠനത്തിന് പുറമെ മത്സരപരീക്ഷ പരിശീലനവും ലക്ഷ്യമിട്ട് പല ഭാഷകളിൽ ഒറ്റ ആപ് - എൻട്രി. ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർക്കിടയിൽ, മികച്ച തൊഴിൽ സ്വപ്നം കാണുന്ന യുവാക്കൾക്കിടയിൽ തരംഗമാകുകയാണ് എൻട്രി ആപ്. നീറ്റ് /ജെ.ഇ.ഇ/കെ.ഇ.എ.എം ക്രാഷ് കോഴ്സ് മുതൽ ഐ.എ.എസ് പരീക്ഷക്കുവരെ ഉതകുന്ന പഠനപരിശീലനമാണ് ഒറ്റ ആപ്പിൽ ആവിഷ്കരിച്ചിക്കുന്നത്.
ഇപ്പോൾ ചേരാം
പകുതി നിരക്കിൽ എൻട്രി -മാധ്യമം നീറ്റ് ക്രാഷ് കോഴ്സിന് ഇപ്പോൾ ചേരാം. ആദ്യം കോഴ്സിന് ചേരുന്ന 500 പേർക്കാണ് പകുതി നിരക്കിൽ പഠിക്കാൻ ഈ പദ്ധതിയിലൂടെ അവസരം ഒരുങ്ങുന്നത്്. 10,000 രൂപയാണ് ക്രാഷ് കോഴ്സിനുള്ള നിരക്ക്. എൻട്രി -മാധ്യമം നീറ്റ് ക്രാഷ് കോഴ്സിലൂടെ ചേരുന്നവർക്ക് 5000 രൂപ മതി.
ലളിതം; എന്തെളുപ്പം
തുടക്കക്കാർക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന വിധം ലളിതമായാണ് എൻട്രി ആപ്പിൽ പാഠഭാഗങ്ങൾ ചേർത്തിരിക്കുന്നത്്. റിപ്പീറ്റേഴ്സിന് ഉൾപ്പെടെ എൻട്രൻസ് വിജയം ഉറപ്പാക്കാൻ നീറ്റ്/ജെ.ഇ.ഇ പരീക്ഷകളുടെ അതേ മാതൃകയിൽ തയാറാക്കിയ മോഡൽ പരീക്ഷകളാണ് കോഴ്സിെൻറ സവിശേഷത.
നാലുവർഷത്തെ ചോദ്യേപപ്പറുകൾ വിശദമായി പഠനവിധേയമാക്കിയാണ് പരീക്ഷക്കൊരുക്കുന്നത്. നീറ്റ് /ജെ.ഇ.ഇ പരീക്ഷകളിലെ റാങ്ക് ജേതാക്കളുടെ അനുഭവങ്ങൾ കേട്ട് പഠനരീതി നവീകരിക്കാനും ക്രാഷ് കോഴ്സിൽ ചേരുന്നവർക്കാവും. ഐസർ, െഎ.ഐ.ടി, സി.ഇ.ടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയ അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
ഭാഷ നോ പ്രോബ്ലം
എൻട്രൻസ് പഠനത്തിന് പുറമെ, പി.എസ്.സി., റെയിൽവേ, എസ്.എസ്.സി., യു.പി.എസ്.സി. തുടങ്ങി വിവിധ പരീക്ഷകളിലെ ചോദ്യോത്തരങ്ങൾ, പഠനരീതി, സിലബസ് തുടങ്ങിയവ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കാനും എൻട്രി ആപ് ലക്ഷ്യമിടുന്നു. ടാലി, എക്സൽ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയും ആപ് പരിചയപ്പെടുത്തുന്നു. പ്രാദേശിക ഭാഷകളിലാണ് പരിശീലനം. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പഠനപ്രവർത്തനങ്ങൾ.
എന്തുകൊണ്ട് ‘എൻട്രി’
ഇതിനകം 20 ലക്ഷത്തിലേറെ പേരാണ് ‘എൻട്രി’ ഉപയോഗിക്കുന്നത്. പേഴ്സനാലിറ്റി വിഡിയോകൾ, ഉന്നത റാങ്ക് നേടിയവരുടെ മോട്ടിവേഷൻ വിഡിയോകൾ, പഠനപ്രവർത്തനങ്ങളിൽ പിന്നിലാകുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള സവിശേഷ ഇടപെടൽ തുടങ്ങി ഏതൊരു വിദ്യാർഥിയേയും ഉദ്യോഗാർഥിയേയും ലക്ഷ്യത്തിലെത്തിക്കലാണ് എൻട്രി ആപ്പിെൻറ ലക്ഷ്യമെന്ന് ആപ് രൂപകൽപനയിൽ പ്രധാനികളായ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീനും തൃശൂർ സ്വദേശി രാഹുൽ രമേശും പറഞ്ഞു.
ആപ്പ് ഡൗൺലോഡ് ചെയ്തു കോഴ്സിൽ ചേരാൻ ഉടൻ സന്ദർശിക്കുക : http://entri.app/download
കൂടുതൽ വിവരങ്ങൾക് വാട്ട്സാപ്പ് ചെയ്യുക :+919746427222
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.