ടെക്നിക്കൽ എൻട്രി (ടി.ഇ.എസ്-57) സ്കീമിലൂടെ; കരസേനയിൽ സൗജന്യ എൻജിനീയറിങ് പഠനവും ജോലിയും

അവിവാഹിതരായ പുരുഷന്മാർക്ക് കരസേനയിൽ ടെക്നിക്കൽ എൻട്രി സ്കീമിലൂടെ (ടി.ഇ.എസ്-57) സൗജന്യ എൻജിനീയറിങ് ബിരുദ പഠനം നടത്തി ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി ജോലി നേടാം. ജെ.ഇ.ഇ (മെയിൻസ്) 2026 പരീക്ഷ അഭിമുഖീകരിച്ചവർക്കാണ് അവസരം. 90 ഒഴിവുകളുണ്ട്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി / പ്ലസ്ടു / തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. വൈദ്യപരിശോധനയിലും ശാരീരികക്ഷമതാ മാനദണ്ഡങ്ങളിലും യോഗ്യത നേടണം. നവംബർ 12 വരെ അപേക്ഷ സ്വീകരിക്കും.

സെലക്ഷൻ: ജെ.ഇ.ഇ മെയിൻസ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) ബംഗളൂരു, പ്രയാഗ് രാജ് (യു.പി), ഭോപാൽ (മധ്യപ്രദേശ്), ജലന്ധർ (പഞ്ചാബ്) എന്നിവിടങ്ങളിൽ അഭിമുഖത്തിന് ക്ഷണിക്കും. അഞ്ചുദിവസം നീളുന്ന അഭിമുഖത്തിൽ സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റിങ് അടക്കം രണ്ട് ഘട്ടങ്ങളുണ്ടാകും. ആദ്യഘട്ട പരീക്ഷയിൽ പരാജയപ്പെടുന്നവരെ മടക്കിയയക്കും. എസ്.എസ്.ബി അഭിമുഖത്തിൽ വിജയിക്കുന്നവരെ വൈദ്യപരിശോധന നടത്തി മാർക്ക് അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി പരിശീലനത്തിന് അവസരമൊരുക്കും.

പഠന പരിശീലനങ്ങൾ: കേഡറ്റുകൾക്ക് 4 വർഷത്തെ പരിശീലനം നൽകും. ഒന്നാംഘട്ടം സംയോജിത ബേസിക് മിലിറ്ററി ട്രെയിനിങ്ങും എൻജിനീയറിങ് പഠനവുമാണ്. പുണെ, സെക്കന്തരാബാദ് അടക്കമുള്ള കേന്ദ്രങ്ങളിലാണ് 3 വർഷത്തെ പരിശീലനം. രണ്ടാംഘട്ടം ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡറാഡൂണിൽ ഒരു വർഷത്തെ പരിശീലനം. നാലു വ​ർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം നൽകി ലഫ്റ്റനന്റ് പദവിയിൽ 56,100 - 1,77,500 ശമ്പള നിരക്കിൽ പെർമനന്റ് കമീഷൻ സഹിതം ഓഫിസറായി നിയമിക്കും.

വിശദ വിവരങ്ങൾ: www.joinindianarmy.nic.in\

Tags:    
News Summary - Indian Army TES-57: Free Engineering Degree & Technical Officer Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.