സ്റ്റേഷൻ മാസ്റ്ററാകാം; വിവിധ ആർ.ആർ.ബികളുടെ കീഴിലായി 1265 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
വിവിധ ആർ.ആർ.ബികളുടെ കീഴിലായി 1265 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിൽ 114 പേർക്കാണ് അവസരം. നിശ്ചിത ഒഴിവുകൾ പട്ടികജാതി / വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു. അടിസ്ഥാന ശമ്പളം 35,400 രൂപ. ക്ഷാമബത്ത, വീട്ടുവാടക ബത്ത, ചികിത്സാ സഹായം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്നവരെ പരിഗണിക്കില്ല. പ്രായപരിധി 20-33 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നുവർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും 35 വയസ്സു വരെയാകാം. 1.1.2027 വെച്ചാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷ/പരീക്ഷാ ഫീസ്: 500 രൂപ. വനിതകൾക്കും ട്രാൻസ്ജൻഡർമാർ /വിമുക്തഭടന്മാർ വിഭാഗങ്ങൾക്കും 250 രൂപ മതി. ഇന്റർനെറ്റ് ബാങ്കിങ് /ഡെബിറ്റ് /െക്രഡിറ്റ് കാർഡ്/യു.പി.ഐ ഉപയോഗിച്ച് ഫീസ് അടക്കാം. നിർദേശാനുസരണം ഓൺലൈനിൽ നവംബർ 25നകം അപേക്ഷിക്കാം.
ഫീസ് 27 വരെ സ്വീകരിക്കും.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് /രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങൾ: http://rrb.indianrailways.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.