എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബിരുദദാന ചടങ്ങ് നടന്നു
എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 2016-20, 2017-21 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം-ഡിറ്റ് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു.
എൻ.ഐ.ടി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി വിഷിഷ്ടാതിഥിയായി. എൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ ഡോ. പി.എം. മഹീശൻ, എം.ഡിറ്റ് സെക്രട്ടറി എ.കെ. മണി, ബി.ടെക്, എം.ടെക് ഡീൻ ഡോ. ഒ. അശോകൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് മന്ത്രി ഉപഹാരം നൽകി. ചടങ്ങിൽ ഈ വർഷത്തെ എൻ.എസ്.എസ് മാസിക മന്ത്രി പ്രകാശനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.