നീറ്റ് പരീക്ഷ: പിഴവ് തിരുത്തിയപ്പോൾ മൃദുൽ റാവത്തിന് ഇരട്ടി മാർക്കും ഒന്നാം സ്ഥാനവും

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2020ൽ നടത്തിയ പുനഃപരിശോധനയിൽ വിദ്യാർഥി മൃദുൽ റാവത്തിന് ലഭിച്ചത് ഇരട്ടി മാർക്കും ഒന്നാം സ്ഥാനവും. ഒക്ടോബർ 16ന് നീറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ 720ൽ 329 മാർക്കാണ് മൃദുലിന് ലഭിച്ചത്. എന്നാൽ, പുനഃപരിശോധനയിൽ 650 മാർക്കാണ് കിട്ടിയത്.

ഇതോടെ രാജസ്ഥാൻ സവായ് മദോപൂർ ജില്ലയിലെ ഗംഗാപൂർ സ്വദേശിയായ മൃദുൽ റാവത്ത് ദേശീയ തലത്തിൽ പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. പൊതു വിഭാഗം റാങ്ക് പട്ടികയിൽ 3577മത് സ്ഥാനമാണ് മൃദുലിന്.

നീറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് നേടാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഫലം വന്നപ്പോൾ കരഞ്ഞു പോയെന്നും മൃദുൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ 13.66 ലക്ഷം പേർ എഴുതിയ നീറ്റ് പരീക്ഷയിൽ 7,71,500 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.