ലോക്ഡൗൺ നീക്കുന്നതിന് അനുസരിച്ച് സർവകലാശാലകൾക്ക് പരീക്ഷ നിശ്ചയിക്കാം

തിരുവനന്തപുരം: മെയ് 11 മുതൽ സർവകലാശാല പരീക്ഷകൾ നടത്തണമെന്നുള്ള ഉത്തരവ് സർക്കാർ തിരുത്തി. സർവകലാശാലകൾക്ക് അവയുടെ അധികാര പരിധിയിലെ ലോക്ഡൗൺ നിയന്ത്രണം നീക്കുന്നതിന് അനുസരിച്ചു പരീക്ഷ നടത്തിപ്പ് തീരുമാനിക്കാമെന്ന് സർക്കാർ ഉത്തരവിട്ടു.

നേരത്തെ മെയ്‌ 11 മുതൽ പരീക്ഷ നടത്താനുള്ള ഒരുക്കം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ആണ് പുതിയ ഉത്തരവ്.

Tags:    
News Summary - lock down university exams -education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.