സൗജന്യ അഭിരുചി പരീക്ഷയുമായി ലിവ് ടു സ്‌മൈൽ 

റാസൽഖൈമ :  വിദ്യാഭ്യാസ തൊഴിൽ അഭിരുചികളെ കുറിച്ച്  അറിയുന്നതിനും,  അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഓൺലൈൻ അഭിരുചി പരീക്ഷ തയ്യാറാക്കി ലിവ് ടു സ്മൈൽ. വാണിജ്യോദ്ദേശത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം സമകാലിക സാഹചര്യങ്ങൾ കണക്കിലെടുത്ത്  പൂർണമായും  സൗജന്യമായി  നൽകുകയാണ്  

വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന അഭിരുചികൾ ശാസ്ത്രീയ പരിശോധനയിലൂടെ  കണ്ടെത്തുക എന്നതാണ് അഭിരുചി പരീക്ഷകളുടെ ദൗത്യം.

തുടർ പഠനത്തിനു തയ്യാറാകുന്ന ഈ സമയത്ത് അനുയോജ്യമായ പ്ലസ് ടു ഓപ്‌ഷനുകളും ഉന്നത പഠന മേഖലയും കൃത്യമായി തിഞ്ഞെടുക്കാൻ  ലിവ് ടു സ്മൈലി​​െൻറ അഭിരുചി പരീക്ഷ വിദ്യാർഥികളെ സഹായിക്കും. ഇംഗ്ലീഷിന് പുറമെ മലയാളം,  കന്നഡ, തമിഴ് എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ലിവ് ട്ടോ സ്‌മൈലിന്റെ ഓൺലൈൻ ആപ്റ്റിട്യൂട് ടെസ്റ്റ്‌ ലഭ്യമാണ്. 

എട്ടാം ക്ലാസ്  മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് ഓൺലൈൻ അഭിരുചി പരീക്ഷയുടെ പ്രധാന പ്രായോജകർ.  സൗജന്യ അഭിരുചി പരീക്ഷ ഉപയോഗപ്പെടുത്തുന്നത്തിനു  www.livetosmile.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും   "SMILE " എന്ന പ്രോമോ കോഡ് ഉപയോഗിക്കുകയും ചെയ്യുക 

Tags:    
News Summary - Live to smile exam-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.