ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിമോട്ട്​ സെൻസിങ്ങിൽ എം.ടെക്​, എം.എസ്​അവസാന തീയതി മാർച്ച്​ 31

കേന്ദ്ര ബഹിരാകാശ വകുപ്പിനു​ കീഴിൽ ഡറാഡൂണിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിമോട്ട്​ സെൻസിങ്​​ (IIRS) ഇക്കൊല്ലം നടത്തുന്ന ഇനിപറയുന്ന കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു.

*എം.ടെക്​- റിമോട്ട്​ സെൻസിങ്​​ ആൻഡ്​ ജി.ഐ.എസ്​: സ്​പെഷലൈസേഷനുകൾ- അഗ്രികൾചർ ആൻഡ്​ സോയിൽസ്​, ഫോറസ്​റ്റ്​ റിസോഴ്​സസ്​ ആൻഡ്​ ഇക്കോ സിസ്​റ്റം അനാലിസിസ്​, ജിയോസയൻസസ്,​ മറൈൻ ആൻഡ്​ അറ്റ്​മോസ്​ഫിയറിങ്​​ സയൻസസ്​, അർബൻ ആൻഡ്​ റീജനൽ സ്​റ്റഡീസ്​, വാട്ടർ റിസോഴ്​സസ്​, സാറ്റലൈറ്റ്​ ഇമേജ്​ അനാലിസിസ്​ ആൻഡ്​ ഫോ​​ട്ടോഗ്രാമെറ്ററി, ജിയോ ഇൻഫർമാറ്റിക്​സ്​, നാച്വറൽ ഹസാർഡ്​സ്​ ആൻഡ്​ ഡിസാസ്​റ്റർ റിസ്​ക്​സ്​ മാനേജ്​മെൻറ്​.

*പി.ജി ഡിപ്ലോമ-റിമോട്ട്​ സെൻസിങ്​​ ആൻഡ്​ ജി.ഐ.എസ്​: സ്​പെഷലൈസേഷനുകൾ- അഗ്രികൾചർ ആൻഡ്​ സോയിൽസ്​, ഫോറസ്​റ്റ്​ റിസോഴ്​സസ്​ ആൻഡ്​ ഇക്കോസിസ്​റ്റം അനാലിസിസ്​, ജിയോസയൻസസ്​, മറൈൻ ആൻഡ്​ അറ്റ്​മോസ്​ഫെറിക്​ സയൻസസ്​, അർബൻ ആൻഡ്​ റീജനൽ സ്​റ്റഡീസ്​, വാട്ടർ റിസോഴ്സസ്​, സാറ്റലൈറ്റ്​ ഇമേജ്​ അനാലിസിസ്​ ആൻഡ്​ ഫോ​ട്ടോ​ഗ്രാമെറ്ററി, നാച്വറൽ ഹസാർ​ഡ്സ്​​ ആൻഡ്​ ഡിസാസ്​റ്റർ റിസ്​ക്​ മാനേജ്​മെൻറ്,​ ​സ്​പെഷൽ ഡേറ്റ സയൻസ്​.

*മാസ്​റ്റർ ഓഫ്​ സയൻസ്​- ജിയോ ഇൻഫർമേഷൻ സയൻസ്​ ആൻഡ്​ എർത്ത്​ ഒബ്​സർവേഷൻ (സ്​പെഷലൈസേഷൻ -ജിയോ ഇൻഫർമാറ്റിക്​സ്​). ഇതേ ഡിസിപ്ലിനിൽ പി.ജി ഡിപ്ലോമ പ്രോഗ്രാമിലും പ്രവേശനമുണ്ട്​.കോഴ്​സുകളുടെ വിശദാംശങ്ങൾ, പ്രവേശന മാനദണ്ഡം, സീറ്റുകളുടെ എണ്ണം, കോഴ്​സ്​ ഫീസ്​, പഠന കാലയളവ്​ ഉൾപ്പെടെ വിശദ വിവരങ്ങൾ www.iirs.gov.in/academiccalenderൽ ലഭ്യമാണ്​. അപേക്ഷകൾ നിർദേശാനുസരണം മാർച്ച്​ 31നകം സമർപ്പിക്കണം.

Tags:    
News Summary - Last date for M.Tech and MS in Indian Institute of Remote Sensing is March 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.