യു.​കെ​യി​ൽ പോ​കു​ന്ന ന​ഴ്‌​സു​മാ​ര്‍ക്ക് മൂ​ന്നു വ​ര്‍ഷം അ​വ​ധി–മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​ഡെ​പെ​ക് മു​ഖേ​ന യു.​കെ​യി​ലേ​ക്ക് പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ന​ഴ്‌​സ ു​മാ​ര്‍ക്ക് മൂ​ന്നു വ​ര്‍ഷം അ​വ​ധി അ​നു​വ​ദി​ക്കുമെന്ന്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. യു.​കെ ന​ഴ്‌​സു​ മാ​ര്‍ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​​െൻറ യോ​ഗ്യ​ത​യാ​യ ഐ.​ഇ. എ​ല്‍.​ടി.​എ​സ്, ഒ.​ഇ.​ടി പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു​വ​രു​ത്താ​ൻ അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ര്‍ഥി​ച്ചി​ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന​ഴ്‌​സു​മാ​ര്‍ക്കാ​യി ഒ​ഡെ​പെ​ക് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ യു.​കെ. റി​ക്രൂ​ട്ട്മ​െൻറ്​ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അദ്ദേഹം. മ​റ്റു തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ലേ​ക്കും റി​ക്രൂ​ട്ട്‌​മ​െൻറ്​ വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹെ​ല്‍ത്ത് എ​ജു​ക്കേ​ഷ​ന്‍ ഇം​ഗ്ല​ണ്ട് പ്ര​തി​നി​ധി എ​ഡ്റോ​സ്, ഓ​പ​റേ​ഷ​ന്‍സ് ആ​ൻ​ഡ്​​ സ​പ്ലൈ മാ​നേ​ജ​ര്‍ വെ​യ്ന്‍ ബ​െൻറ​ലൂ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.​യു.​കെ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ന​ഴ്‌​സു​മാ​രു​ടെ 45,000ത്തോ​ളം ഒ​ഴി​വു​ണ്ടെ​ന്ന് എ​ഡ്റോ​സ് പ​റ​ഞ്ഞു. ഒ​ഡെ​പെ​ക് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ഡോ.​ആ​ര്‍. ല​ത, ഡോ. ​സ​ലീ​നാ ഷാ, ​പ്ര​സ​ന്ന​കു​മാ​രി, ഒ​ഡെ​പെ​ക് എം.​ഡി അ​നൂ​പ് കെ.​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags:    
News Summary - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.