തിരുവനന്തപുരം: 2026-’27 അധ്യയന വർഷത്തെ ‘കീം’ പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മേയ് 17 വൈകിട്ട് ആറ് മണി വരെ നീട്ടി.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ ഏപ്രിൽ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. വിശദ വിവരങ്ങൾക്ക് ഫോൺ : 0471-2332120.
ആർ.സി.സിയിൽ ഒഴിവ്
തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ / സീനിയർ റസിഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 23. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
വനിത കമീഷനിൽ ഡെപ്യൂട്ടേഷൻ
കേരള വനിത കമീഷനിൽ നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവിസിൽ സമാന തസ്തികയിൽ (39,300-83,000) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിത കമീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ മേയ് 25നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.