പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ജൂലൈ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നാല് വിഭാഗങ്ങളിലായി പരീക്ഷാഭവനാണ് ടെസ്റ്റ് നടത്തുന്നത്. കാറ്റഗറി-1 (ലോവർ പ്രൈമറി അധ്യാപകരാകാനുള്ള പരീക്ഷ), ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ. കാറ്റഗറി -2 (അപ്പർ പ്രൈമറി അധ്യാപകരാകാനുള്ള പരീക്ഷ), ആഗസ്റ്റ് 23 രണ്ടു മുതൽ 4.30 വരെ. കാറ്റഗറി-3 (ഹൈസ്കൂൾ അസിസ്റ്റന്റാകാനുള്ള പരീക്ഷ), ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെ.
കാറ്റഗറി-4 (യു.പി തലം വരെയുള്ള അറബി/ഹിന്ദി/സംസ്കൃതം/ഉർദു സ്പെഷലിസ്റ്റ് അധ്യാപകർ/കായിക അധ്യാപകർ (ഹൈസ്കൂൾ തലം വരെ), ആർട്ട്, ക്രാഫ്റ്റ് അധ്യാപകരാകാനുള്ള പരീക്ഷ ആഗസ്റ്റ് 24 രണ്ടു മുതൽ 4.30 വരെ. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കെ-ടെറ്റ് പരീക്ഷയിൽ ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കില്ല. പരീക്ഷ പദ്ധതി, ഘടന, പരീക്ഷയിൽ പങ്കെടുക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങൾ https://ktet.kerala.gov.inൽ ലഭിക്കും. പരീക്ഷയെഴുതുന്നതിന് പ്രായപരിധിയില്ല.
സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നിൽനിന്നും സി-ടെറ്റ് എലിമെന്ററി സ്റ്റേജ് പാസായവരെ കെ-ടെറ്റ് രണ്ടിൽനിന്നും ഒഴിവാക്കും. നെറ്റ്, എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് യോഗ്യതകൾ നേടിയവർക്ക് കെ-ടെറ്റ് ഒന്നുമുതൽ നാലുവരെ കാറ്റഗറി പരീക്ഷകളിൽ യോഗ്യത നേടണമെന്നില്ല. കെ-ടെറ്റ് കാറ്റഗറി 3 വിജയിച്ചവരെ കാറ്റഗറി 2 പരീക്ഷയിൽനിന്ന് ഒഴിവാക്കും. കെ-ടെറ്റ് കാറ്റഗറി 1, 2 എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കും. കാറ്റഗറി 3ൽ വിജയിച്ച ഭാഷാ അധ്യാപകർ കാറ്റഗറി-4 പരീക്ഷയെഴുതേണ്ടതില്ല. പരീക്ഷാഫീസ്: ഓരോ കാറ്റഗറി പരീക്ഷക്കും 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/കാഴ്ച പരിമിത വിഭാഗങ്ങളിൽ പെടുന്നവർക്ക് 250 രൂപ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.