Posted On
date_range Updated On
date_range ജെ.ഇ.ഇ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്
ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് മാറ്റിവെച്ചു. കോവിഡ് സാഹചര്യത്തിലാണ് പരീക്ഷമാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂലൈ മൂന്ന് മുതൽ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്താത്തതും പരീക്ഷമാറ്റുന്നതിന് കാരണമായി. നാല് സെഷനുകളിലായി നടക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ രണ്ടെണ്ണം മാത്രമാണ് ഇതുവരെ നടന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്താനിരുന്ന പരീക്ഷയുടെ രണ്ട് സെഷനുകളും അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.
ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്തുന്നതിനനുസരിച്ചാവും അഡ്വാൻസ്ഡ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കുക. മെയിൻ പരീക്ഷയിൽ ആദ്യത്തെ രണ്ടര ലക്ഷം റാങ്കിനുള്ളിൽ എത്തിയവരാണ് അഡ്വാൻസ്ഡ് പരീക്ഷക്ക് യോഗ്യത നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.