സ്വകാര്യ സർവകലാശാല കോഴിക്കോടെന്ന്​ ​ജെയിൻ യൂനിവേഴ്​സിറ്റി; ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം.

ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി എന്ന പേരിലാണ് സർവകലാശാല സ്ഥാപിക്കുക. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന യൂനിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടിയാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും.

നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജെയിന്‍ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.

Tags:    
News Summary - Jain to open private university in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.