ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) മദ്രാസ് സമർഥരായ പ്ലസ്ടു വിദ്യാർഥികൾക്കായി 2018 ൽ നടത്തുന്ന അഞ്ചു വർഷത്തെ സംയോജിത മാസ്റ്റർ ഒാഫ് ആർട്സ് (എം.എ) റെഗുലർ പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിപ്പാർട്മെൻറ് ഒാഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസാണ് കോഴ്സ് നടത്തുന്നത്. ഡെവലപ്മെൻറ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിങ്ങനെ രണ്ട് സ്ട്രീമുകളിലാണ് പഠനാവസരം. ഒാരോ സ്ട്രീമിലും 23 സീറ്റുകൾ വീതമുണ്ട്. പൊതുവിഷയങ്ങളാണ് ആദ്യ രണ്ടു വർഷം പഠിപ്പിക്കുക. തുടർന്ന് കഴിവും മികവും താൽപര്യവുമനുസരിച്ച് സ്ട്രീമുകൾ അനുവദിക്കും. ‘എം.എ’ ബിരുദത്തിനുശേഷം ഗവേഷണ പഠനത്തിലൂടെ പിഎച്ച്.ഡി കരസ്ഥമാക്കാനും അക്കാദമിക് ഗവേഷണ മേഖലകളിലും മറ്റും മികച്ച കരിയറിലെത്താനും കഴിയും.
പ്രേവശന പരീക്ഷ: ഏപ്രിൽ 15ന് ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷെൻറ (എച്ച്.എസ്.ഇ.ഇ-2018) റാങ്ക് പരിഗണിച്ചാണ് സെലക്ഷൻ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം പരീക്ഷ കേന്ദ്രങ്ങളാണ്.
ആർക്കൊക്കെ അപേക്ഷിക്കാം: എച്ച്.എസ്.ഇ.ഇ 2018 അഭിമുഖീകരിക്കുന്നതിന് ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:
1993 ഒക്ടോബർ ഒന്നിനോ അതിനുേശഷമോ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർ 1988 ഒക്ടോബർ ഒന്നിനു േശഷം) ജനിച്ചവരാകണം. ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ മൊത്തം 60 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 55 ശതമാനം) കുറയാതെ നേടി ആദ്യതവണ വിജയിച്ചിരിക്കണം. 2018 സെപ്റ്റംബർ 28നകം യോഗ്യത തെളിയിച്ചാൽ മതി. വിദേശ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷ ഒാൺലൈനായി ഡിസംബർ 14 മുതൽ
http://hsee.iitm.ac.in എന്ന വെബ്സൈറ്റിൽ ‘Apply Online’ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശാനുസരണം സമർപ്പിക്കാം. 2018 ജനുവരി 24 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷ ഫീസ് 2400 രൂപയാണ്. വനിതകൾക്കും പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കും 1200 രൂപ മതി. കൂടുതൽ വിവരങ്ങൾ http://hsee.iitm.ac.in എന്ന വെബ്സൈറ്റിൽ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.