ഐ.സി.എസ്​.ഇ, ഐ.എസ്​.സി ഫലം പ്രഖ്യാപിച്ചു; ഐ.സി.എസ്​.ഇ-99.98%, ഐ.എസ്​.സി-99.76%

ന്യൂഡല്‍ഹി: ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ്​ വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്​ അയച്ചും ഫലം അറിയാം.

ഐ.സി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് ആകെ വിജയ ശതമാനം. ഐ.സി.എസ്​.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല.

ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76 ശതമാനമാണ് ആകെ വിജയ ശതമാനം. 99.86 ശതമാനം പെൺകുട്ടികളും 99.66 ശതമാനം ആൺകുട്ടികളുമാണ് വിജയിച്ചത്. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ആഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് അറിയിച്ചു.  

കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ നടത്തിയിരുന്നില്ല. പകരം ഇ​ന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്ലാണ്​ ഫലം തയ്യാറാക്കിയത്​. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും.

എസ്​.എം.എസ്​ അയക്കേണ്ട രൂപം

ഐ.സി.എസ്​.ഇ ഫലം ലഭിക്കാൻ:

ICSE എന്ന്​ ടൈപ്പ്​ ചെയ്​ത്​ സപേയ്​സ്​ ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ്​ ചെയ്യുക.

ഇത്​ 09248082883 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ ചെയ്യുക.

For ICSE Results 2021: SMS ICSEഐ.എസ്​.സി ഫലം ലഭിക്കാൻ:

ISC എന്ന്​ ടൈപ്പ്​ ചെയ്​ത്​ സപേയ്​സ്​ ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ്​ ചെയ്യുക.

Tags:    
News Summary - ICSE, ISC results will publish today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.