ലോക്സഭ തെരഞ്ഞെടുപ്പ്: സി.എ പരീക്ഷയിലും മാറ്റം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷ തീയതികളിൽ മാറ്റം. മേയ് ഏഴിന് നിശ്ചയിച്ച സി.എ ഇന്റർമീഡിയറ്റ് ഗ്രൂപ് ഒന്ന് പരീക്ഷ മേയ് മൂന്ന്, അഞ്ച്, ഒമ്പത് തീയതികളിലേക്കും ഗ്രൂപ് രണ്ട് പരീക്ഷ മേയ് 11, 15, 17 തീയതികളിലേക്കും മാറ്റി.

ഗ്രൂപ് രണ്ട് പരീക്ഷ നേരത്തെ മേയ് ഒമ്പത്, 11, 13 തീയതികളിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഫൈനൽ പരീക്ഷ ഗ്രൂപ് ഒന്ന് പുതുക്കിയ ഷെഡ്യൂളനുസരിച്ച് മേയ് രണ്ട്, നാല്, എട്ട് തീയതികളിൽ നടക്കും. സി.എ ഫൈനൽ ഗ്രൂപ് രണ്ട് മേയ് 10, 14, 16 തീയതികളിൽ നടക്കും. നേരത്തെ ഇത് മേയ് എട്ട്, 10, 12 തീയതികളിലാണ് നിശ്ചയിച്ചിരുന്നത്.

Tags:    
News Summary - ICAI CA 2024 May Exams Postponed Due to Lok Sabha Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.