ഐ.ഐ.എസ്.ടിയില്‍ പിഎച്ച്.ഡിക്ക് ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണപഠനത്തിന് 2016 ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം. എയ്റോസ്പേസ് എന്‍ജിനീയറിങ്, ഏവിയോണിക്സ്, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, കെമിസ്ട്രി, ഹ്യൂമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഗവേഷണപഠനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2017ലാരംഭിക്കുന്ന അക്കാദമിക സെഷനിലേക്കാണ് പ്രവേശനം. 
യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി, സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഫസ്റ്റ് ക്ളാസോടെ ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ്/ടെക്നോളജിയില്‍ ബിരുദം നേടിയ ഗവേഷണതല്‍പരരായ പ്രതിഭാശാലികളായ ബിരുദധാരികള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അത്തരക്കാര്‍ 9.0/10 അല്ളെങ്കില്‍ അതിലുമുയര്‍ന്ന സി.ജി.പി.എ സ്കോര്‍ നേടിയവരും 675ല്‍ കൂടുതല്‍ ഗേറ്റ് സ്കോര്‍ നേടിയവരും ആയിരിക്കണം. അപേക്ഷകരുടെ പ്രായം ഡിസംബര്‍ എട്ടിന് 28 വയസ്സില്‍ താഴെയായിരിക്കണം. 
ഫീസ്: 250 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വനിതാ അപേക്ഷാര്‍ഥികള്‍ക്കും 125 രൂപയാണ് അപേക്ഷാഫീസ്. 
ഗേറ്റ് അല്ളെങ്കില്‍ നെറ്റ് പരീക്ഷയുടെ സ്കോര്‍ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക. തുടര്‍ന്ന് എഴുത്തുപരീക്ഷയുടെയോ ഇന്‍റര്‍വ്യൂവിന്‍െറയോ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരുടെ പട്ടിക ഡിസംബര്‍ 21ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 2017 ജനുവരി നാലുമുതല്‍ ആറുവരെയായിരിക്കും അഭിമുഖം. ജനുവരി 11ന് വെബ്സൈറ്റില്‍ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തുകയും 18ന് ക്ളാസ് ആരംഭിക്കുകയും ചെയ്യും. 
ഗേറ്റ്, യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ്-ജെ.ആര്‍.എഫ്/ജി.ഇ.എസ്.ടി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ ഫെലോഷിപ് നല്‍കുന്നതാണ്. 
വിവരങ്ങള്‍ക്ക് www.iist.ac.in കാണുക.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.