ഹയർ സെക്കൻഡറി/ വി.എച്ച്​.എസ്​.ഇ അപേക്ഷ ജുൺ രണ്ടിന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി /വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്​ ജൂ​ൺ ര​ണ്ട്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ട്ര​യ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ജൂ​ൺ 13നും ​ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ ജൂ​ൺ 19നും ​പ്ര​സി​ദ്ധീ​ക​രി​ക്കും. മൂ​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ അ​ട​ങ്ങി​യ മു​ഖ്യ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന അ​ലോ​ട്ട്​​മെ​ന്‍റ്​ ജൂ​ലൈ ഒ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ അ​ഞ്ചി​ന് പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. മു​ഖ്യ​ഘ​ട്ട​ത്തി​നു​ ശേ​ഷം പു​തി​യ അ​പേ​ക്ഷ ക്ഷ​ണി​ച്ച് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റു​ക​ളി​ലൂ​ടെ ശേ​ഷി​ക്കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തി ആ​ഗ​സ്റ്റ്​ നാ​ലി​ന്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കും.

Tags:    
News Summary - Higher Secondary/ VHSE application will start on June 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.