ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ അപേക്ഷ സമർപ്പണം ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങും. അ​ഡ്​​മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ വൈ​കീ​ട്ട്​ നാ​ലി​ന​കം ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. ജൂ​ൺ ഒ​മ്പ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

അ​ഡ്​​മി​ഷ​ൻ ഗേ​റ്റ്​​​വേ ആ​യ www.admission.dge.kerala.gov.in വ​ഴി പ്ര​വേ​ശി​ച്ച്​ ‘Click for Higher Secondary Admission’ എ​ന്ന ലി​ങ്കി​ലൂ​ടെ കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​ൻ സൃ​ഷ്ടി​ച്ചാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ‘Click for Higher Secondary (Vocational) Admission’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് വി.​എ​ച്ച്.​എ​സ്.​ഇ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. ജൂ​ൺ 13ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 19ന്​ ​ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - Higher Secondary, VHSE application submission from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.