ബംഗളൂരു: ഹൃദയാഘാതത്തെക്കുറിച്ചുള്ള പഠനം സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഹൃദയാഘാത പഠനം എന്ന വിഷയം ഉള്‍പ്പെടുത്തണമെന്ന ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ആരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു സംയുക്ത സമിതിയെ സിലബസ് രൂപവത്കരണത്തിനായി നിയോഗിക്കും. അധ്യായത്തിന്റെ ഉള്ളടക്കം, രൂപം എന്നിവ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷവും തയാറാക്കും. കൂടാതെ സിലബസ് ഏത് ക്ലാസുമുതല്‍ തുടങ്ങണമെന്നത് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.