ആരോഗ്യ സർവകലാശാല വാർത്തകൾ
പരീക്ഷ രജിസ്ട്രേഷൻ
നവംബർ എട്ടിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം & അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷക്ക് 20 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 29 വരെയും സൂപ്പർ ഫൈനോടെ 31 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ഒക്ടോബർ 26ന് തുടങ്ങുന്ന ഫൈനൽ പ്രഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി (2016 & 2013 സ്കീമുകൾ) പ്രാക്ടിക്കൽ, ഒക്ടോബർ 19ന്
തുടങ്ങുന്ന ഫസ്റ്റ് പ്രഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ (2016 സ്കീം) പ്രാക്ടിക്കൽ, ഒക്ടോബർ 26ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2013 സ്കീമുകൾ) പ്രാക്ടിക്കൽ, ഒക്ടോബർ 19ന് തുടങ്ങുന്ന തേർഡ് പ്രഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്‍ററി (2013 &; 2016 സ്കീം) പ്രാക്ടിക്കൽ, നവംബർ ഏഴ് മുതൽ 11 വരെ നടക്കുന്ന ഒന്നാംവർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.