പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് അപ്രന്റീസ് ആക്ട് പ്രകാരം ഗ്രാജ്വേറ്റ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി 3500 ഒഴിവുകളുണ്ട്. കേരളത്തിൽ 243. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. അർഹരായ ഉദ്യോഗാർഥികൾ https://nats.education.gov.in എന്ന അപ്രന്റീസ്ഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. 1.1.2022നും 1.9.2025നും മധ്യേ ബിരുദമെടുത്തവരാകണം. പ്രാദേശികഭാഷാ പരിജ്ഞാനമുള്ളവരാകണം. ആരോഗ്യ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.പ്രായപരിധി 1.9.2025ൽ 20-28 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ www.canarabank.bank.in/careersൽ ലഭ്യമാണ്.
അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. കാനറാ ബാങ്കിന്റെ വെബ്സൈറ്റിൽ ഒക്ടോബർ 12നകം ഓൺലൈനിൽ അപേക്ഷിക്കണം. സംസ്ഥാനതലത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കി അപ്രന്റീസിന് നിയോഗിക്കും. 12 മാസത്തേക്കാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.