ലണ്ടൻ: എല്ലാവർഷവും ഓക്സ്ഫഡ് ഡിക്ഷ്ണറി വേഡ് ഓഫ് ദ ഇയർ പ്രഖ്യാപിക്കാറുണ്ട്. ഗോബ്ലിൻ മോഡ് ആണ് 2022ലെ വാക്കായി തെരഞ്ഞെടുത്തത്.
ആളുകൾ അലസരും സ്വന്തം കാര്യം മാത്രം നോക്കുന്നവരുമായി മാറുക എന്നാണ് ഈ വാക്കിന്റെ അർഥം. ലോക്ഡൗൺ കാലത്ത് ഏറെ ഉപയോഗിച്ച വാക്കാണിത്. ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസികയിലും ഈ വാക്ക് ഉപയോഗിച്ചിരുന്നു.
ഇത്തവണ മൂന്ന് വാക്കുകളാണ് പ്രശസ്തരടങ്ങിയ പാനൽ മുന്നോട്ട് വെച്ചത്. പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനും അവസരം നൽകി. മെറ്റാവേഴ്സ്, ഐ സ്റ്റാൻഡ് വിത് എന്ന ഹാഷ്ടാഗ് എന്നിവയായിരുന്നു മറ്റ് രണ്ട് വാക്കുകൾ. ഡിസംബർ രണ്ട് വരെയാണ് ആളുകൾക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നത്.
2004 മുതലാണ് ഓക്സ്ഫഡ് വേഡ് ഓഫ് ദ ഇയർ തുടങ്ങിയത്. ഷാവ് എന്ന വാക്കാണ് ആദ്യത്തെ ഓക്സ്ഫ്ഡ് വേഡ് ഓഫ് ദ ഇയർ. 2005ൽ സുഡോക്കു ആയിരുന്നു ഓക്സ്ഫഡ് വാക്ക്. കഴിഞ്ഞ വർഷത്തെ വാക്ക് വാക്സിൻ എന്നതിന്റെ ചുരുക്കപ്പേരായ വാക്സ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.