കോഴിക്കോട്: പ്ലസ് ടു പഠനം കഴിഞ്ഞ് മെഡിക്കൽ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന മിടുക്കരെ കാത്തിരിക്കുന്നത് 65 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ. ഈ വരുന്ന 22ന് ഓൺലൈനായി സംഘടിപ്പിക്കുന്ന നീറ്റ് ഗാല പരീക്ഷ വഴിയാണ് സ്കോളർഷിപ്പുകളുടെ വിതരണം നടക്കുക.കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ യുവ ഡോക്ടർമാരുടെ സംരംഭമായ ഡോപ്പ അക്കാഡമിയാണ് ഈ സ്കോളർഷിപ്പുമായി എത്തിയിരിക്കുന്നത്. 1000ൽപരം വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഡോപ്പ അക്കാദമി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 140 കുട്ടികൾക്ക് സ്കോളർഷിപ് നൽകും. ഇതു കൂടാതെ ക്യാഷ് പ്രൈസ് അടക്കമുളള മറ്റനേകം സമ്മാനങ്ങളുമുണ്ടാകുമെന്ന് ഡോപ്പ മേധാവികൾ അറിയിച്ചു.
പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ടും കോവിഡ് പ്രതിസന്ധികളിൽപെട്ട് മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് ശരിയായ രീതിയിൽ തയാറെടുപ്പുകൾ നടത്താൻ കഴിയാതിരിക്കുന്ന വിദ്യാർഥികൾക്കെല്ലാം വളരെയധികം ഉപയോഗപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ക്യാപ്സ്യൂൾ എന്ന ക്രാഷ് കോഴ്സും ഡോപ്പ നൽകുന്നുണ്ട്. ഡോപ്പ ആപ് വഴി ക്ലാസുകൾ കാണുന്നതോടൊപ്പം വർക് ബുക്കുകളിൽ എഴുതി പഠിക്കുക കൂടി ചെയ്യുന്ന രീതിയാണ് ക്യാപ്സ്യൂൾ അവലംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ തന്നെ 1000ത്തോളം കുട്ടികൾ ക്യാപ്സ്യൂളിൽ ചേർന്ന് പഠനം ആരംഭിച്ചു കഴിഞ്ഞു. മേയ് 14ന് അഞ്ചാമത് ക്യാപ്സ്യൂൾ ബാച്ച് ഡോപ്പയിൽ ആരംഭിക്കാനിരിക്കയാണെന്നും ചുരുങ്ങിയ ചിലവിൽ വിദഗ്ധ പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കണമെന്നും ഡോപ്പ അധികൃതർ അറിയിച്ചു.
ഇതിനോടൊപ്പം തന്നെ 10ാം തരം കഴിഞ്ഞ വിദ്യാർഥികളിൽ സയൻസ് ബാച്ചിൽ അഡ്‌മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുവാൻ സൗജന്യ ഓൺലൈൻ ബ്രിഡ്ജ് കോഴ്സും ഡോപ്പ സംഘടിപ്പിക്കുന്നു. സയൻസ് ബാച്ച് എടുക്കുന്ന വിദ്യാർഥികൾ പ്രത്യേകിച്ചും മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തിയാകും കോഴ്സ് സംഘടിപ്പിക്കപ്പെടുക.
ഒരു ഡോക്ടർ ആവാൻ നിങ്ങൾ എങ്ങനെ തയാറെടുപ്പുകൾ തുടങ്ങണം, മെഡിക്കൽ മേഖലയിലെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് തുടങ്ങി മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് ഡോപ്പ സി.ഇ.ഒ ഡോ.നിയാസ് പാലോത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9645202200, 9544664896.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.