സി.ബി.എസ്.ഇ മാത്​സ്​ പഠിക്കാന്‍ സൗജന്യമായി ലക്ഷത്തിലേറെ ചോദ്യങ്ങള്‍ നല്‍കുന്ന ആപ്പ്

കൊച്ചി: കണക്ക്​ മാത്തമറ്റിക്​സ്​ പഠനം ലളിതമാക്കാന്‍ ഒരേയൊരു വഴി കൂടുതുല്‍ ക്രിയകള്‍ ചെയ്തു പഠിക്കുക മാത്രമാ ണെന്ന തിരിച്ചറിവില്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തു ടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടു ക്ലാസുവരെയുള്ള സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്‌മെന്റ് ചോദ്യങ്ങളും ആപ്പില്‍ സൗജന്യമായി ലഭിക്കും. എല്ലാ മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളുടേയും ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. സെല്‍ഫ് അസെസ്‌മെന്റ് ചോദ്യങ്ങളുടെ ഉത്തരങ്ങളിലേയ്ക്കുള്ള നിര്‍ദേശങ്ങളും ആപ്പിലുണ്ട്. പ്രധാനപ്പെട്ട ഒട്ടേറെ ഉത്തരങ്ങള്‍ വിഡിയോ ഫോര്‍മാറ്റിലും ലഭ്യമാണ്. സൗജന്യമായി കാണാവുന്ന ഇത്തരം 5000-ത്തിലേറെ വിഡിയോകള്‍ ആപ്പിലുണ്ടെന്നും ദിനംപ്രതിയെന്നോണം നൂറു കണക്കിന് വിഡിയോകളാണ് അപ് ലോഡ് ചെയ്യുന്നതെന്നും ട്യൂട്ടര്‍മൈന്‍ സി.ഇ.ഒ രാംമോഹന്‍ നായര്‍ പറഞ്ഞു.

പാഠപുസ്തകങ്ങളേയും മുന്‍വര്‍ഷ പരീക്ഷാ പേപ്പറുകളെയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ടെസ്റ്റ്‌ പേപ്പറുകള്‍ക്കും ഓ​ഒാ​ട്ടോമാറ്റിക്കായി മാര്‍ക്കുകള്‍ കണക്കാക്കുന്ന സ്‌കോർ ഷീറ്റുമുണ്ട്. ഏത് അധ്യായമാണ് ഒരു കുട്ടിക്ക് കഠിനമെന്നും എവിടെയെല്ലാമാണ് മാര്‍ക്ക് നഷ്ടമാകാന്‍ സാധ്യത എന്നു കണ്ടുപിടിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.

ഇ-ട്യൂഷനിലൂടെയാണ് കമ്പനി വരുമാനമുണ്ടാക്കുന്നതെന്നും ഒരു ലക്ഷത്തിലേറെ ചോദ്യങ്ങളുള്ള ടെസ്റ്റ്‌ പേപ്പറുകള്‍ തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നതെന്നും രാംമോഹന്‍ നായര്‍ വിശദീകരിച്ചു. മാത്​സിനു പുറമെ സി.ബി.എസ്.ഇ സിലബസിലെ മറ്റു വിഷയങ്ങളിലും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ട്യൂട്ടര്‍മൈന്‍ ഇ-ട്യൂഷന്‍ നല്‍കി വരുന്നുണ്ട്. ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ tutormine എന്ന് സെര്‍ച്ച് ചെയ്യുന്നതിലൂടെ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. ലിങ്ക് https://play.google.com/store/apps/details?id=com.tutormine.app&hl=en_IN

Tags:    
News Summary - free app for CBSE maths learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.