ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.എ.എം) േകാഴിക്കോട് 2018ൽ നടത്തുന്ന ഡോക്ടറൽ പ്രോഗ്രാമിന് സമാനമായ െഫലോ േപ്രാഗ്രാം ഇൻ മാനേജ്മെൻറ് (എഫ്.പി.എം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൗ ഫുൾടൈം െറസിഡൻഷ്യൽ പ്രോഗ്രാമിൽ ഇക്കണോമിക്സ്, ഫിനാൻസ് അക്കൗണ്ടിങ് കൺട്രോൾ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ്, മാർക്കറ്റിങ്, ഒാർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിേസാഴ്സസ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ് ആൻഡ് ഒാപറേഷൻസ് മാനേജ്മെൻറ്, സ്ട്രാറ്റജിക് മാനേജ്മെൻറ് എന്നിവ സ്പെഷലൈസേഷനുകളാണ്.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 55 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാത്ത എം.എ/എം.എസ്സി/എം.കോം/എം.ബി.എ/എം.സി.എ/എം.ടെക് മുതലായ പോസ്റ്റ്ഗ്രാേജ്വറ്റ് ഡിഗ്രി അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ സി.എ/െഎ.സി.ഡബ്ല്യു.എ-സി.എം.എ/സി.എസ് യോഗ്യത അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ/തുല്യ സി.ജി.പി.എയിൽ എം.ബി.ബി.എസ്/എൽ.എൽ.ബി അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ/തുല്യ സി.ജി.പി.എയിൽ കുറയാത്ത ബി.ഇ/ബി.ടെക് നേടിയിരിക്കണം. പട്ടികജാതി/വർഗം, ഒ.ബി.സി നോൺക്രിമിലെയർ, ഭിന്നശേഷിക്കാർ എന്നിവർക്ക് യോഗ്യതപരീക്ഷയിൽ 5 ശതമാനം മാർക്കിളവുണ്ട്. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2018 ജൂൺ 30നകം യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം. ഇതിനുപുറമെ ഇനി പറയുന്ന യോഗ്യത പരീക്ഷകളിലൊന്നിൽ പ്രാബല്യത്തിലുള്ള സ്േകാർ നേടിയിട്ടുള്ളവരാകണം -െഎ.െഎ.എം-കാറ്റ്/ജി മാറ്റ്/ജി.ആർ.ഇ/യു.ജി.സി നെറ്റ്/ജെ.ആർ.എഫ്/ഗേറ്റ്. മൂന്നുവർഷത്തിനകം ഇൗ യോഗ്യതപരീക്ഷയിൽ സ്കോർ നേടിയിട്ടുള്ളവരെയാണ് പരിഗണിക്കുക.
അപേക്ഷഫീസ്: 500 രൂപ. അപേക്ഷ ഒാൺലൈനായി
www.iimk.ac.in/fpm എന്ന വെബ്സൈറ്റിലൂടെ 2018 ജനുവരി 22 വരെ സമർപ്പിക്കാം.
തിരഞ്ഞെടുപ്പ്: യോഗ്യതപരീക്ഷയുടെ സ്േകാർ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം/ടെസ്റ്റ് നടത്തും. കൂടുതൽ വിവരങ്ങൾ www.iimk.ac.in/fpm ലും fpm@iimk.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭ്യമാണ്. ഫോൺ: 0495 2809380.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.