പ്രളയം: നഷ്​ടപ്പെട്ട മാർക്ക്​ ലിസ്​റ്റുകൾ നൽകാൻ നിർദേശം​

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകളും മാർക്ക്​ ലിസ്​റ്റുകളും നഷ്​ടപ്പെട്ടവർക്ക്​ അവ സെപ്​തംബർ 30നകം നൽകാൻ നിർദേശം. പ്രിൻസിപ്പൽ സെക്രട്ടറിയാണ്​ കേരള, എം.ജി,കാലിക്കറ്റ്​, കണ്ണൂർ,മലയാളം, കുസാറ്റ്​, സംസ്​കൃത സർവ്വകലാശാലകളിലെ രജിസ്​ട്രാർമാർക്ക്​ ഇതു സംബന്ധിച്ച്​ നിർദേശം നൽകിയത്​.

സർട്ടിഫിക്കറ്റുകളും മാർക്ക്​ ലിസ്​റ്റുകളും നൽകുന്നതിന്​ സർവ്വകലാശാലകൾ അദാലത്ത്​ നടത്തണമെന്നും ഫീസ്​ ഇൗടാക്കരുതെന്നും നിർദേശമുണ്ട്​. ഇതിലേക്കുള്ള അ​േപക്ഷകൾ ഒാൺലൈനായും നേരിട്ടും സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.

Tags:    
News Summary - flood; order to give certificates and marklists to the persons who lose them in flood-educational news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.