Posted On
date_range Updated On
date_range ഒന്നാംവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ അധ്യയനം ഘട്ടംഘട്ടമായി പൂർണതോതിലാക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതുപ്രകാരം ഒന്നാംവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനാണ് നിർദേശം. ഫെബ്രുവരി 27 വരെ ക്ലാസ് നടത്തണം.
രണ്ടാംവർഷ ക്ലാസുകൾ മാർച്ച് ഒന്നു മുതൽ 16വരെയും മൂന്നാം വർഷ ബിരുദ ക്ലാസുകൾ മാർച്ച് 17 മുതൽ 30 വരെയുമായിരിക്കും. എല്ലാ പി.ജി ക്ലാസുകളും െറഗുലർ ആയി നടത്തണം.
ബിരുദതലത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചുകൾക്ക് ഇൗ ദിവസങ്ങളിൽ ഒാൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.