ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിലെ റെഗുലർ പരീക്ഷക്ക് മുമ്പ്

തിരുവനന്തപുര​ം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിലെ റഗുലർ പരീക്ഷക്ക് മുമ്പ് നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ക്യു ഐ പി യോഗത്തിലാണ് തീരുമാനം.

ജൂലൈ / ആഗസ്റ്റ് മാസത്തിൽ നടത്തിയിരുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ നിർത്തലാക്കാനും പകരം മാർച്ചിൽ റഗുലർ പരീക്ഷക്കൊപ്പം നടത്താനുമുള്ള സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം മാത്രം ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിന് മുമ്പ് നടത്താൻ തീരുമാനിച്ചത്. പരീക്ഷ വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും.

Tags:    
News Summary - First Year Higher Secondary Improvement Examination before the regular examination in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.